Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Demands Action Against Corruption

Kannur

മ​ല​യോ​ര ഹൈ​വേ: ഉ​ദ്യോ​ഗ​സ്ഥ-​ക​രാ​ർ കൂ​ട്ടു​കെ​ട്ട് അ​ഴി​മ​തി​ക്കെ​തി​രെ ന​ട​പ​ടി വേ​ണം-യൂ​ത്ത് കോ​ൺ.

ആ​റ​ളം: വ​ള്ളി​ത്തോ​ട്-ആ​ന​പ്പ​ന്തി മ​ല​യോ​ര ഹൈ​വേ​യി​ലെ എ​ടൂ​ർ -ആ​റ​ളം റീ​ച്ചി​ലെ പ്ര​വൃ​ത്തി​യി​ലെ അ​ഴി​മ​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും സം​ബ​ന്ധി​ച്ച് ഉ​ദ്യോ​ഗ​സ്ഥ-​ക​രാ​ർ ബ​ന്ധം അ​ന്വേ​ഷി​ച്ച് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ വ​ക​യി​രു​ത്തി​യി​ട്ടും പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​തെ പ്ര​ദേ​ശ​വാ​സി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന ക​രാ​റു​കാ​രെ ക​രിം​പ​ട്ടി​ക​യി​ൽപ്പെ​ടു​ത്ത​ണ​മെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.​

റോ​ഡി​ന്‍റെ എ​ടൂ​ർ-ആ​റ​ളം റീ​ച്ചി​ൽ വെ​ള്ള​രി​വ​യ​ൽ-എ​ടൂ​ർ ടൗ​ൺ ഭാ​ഗ​ത്തെ ഓ​ട​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ത്ത​ത് കാ​ര​ണം നേ​രി​യ മ​ഴ പെ​യ്താ​ൽ പോ​ലും സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്കും കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും വെ​ള്ളം ഇ​ര​ച്ചു​ക​യ​റു​ക​യാ​ണ്. റോ​ഡ​രി​കി​ലെ അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന വൈ​ദ്യു​ത തൂ​ണു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​റി​ലെ പ​ല വ്യ​വ​സ്ഥ​ക​ളും അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടു​വെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് ചൂ​ണ്ടി​ക്കാ​ട്ടി.

അ​ഴി​മ​തി​യും ക്ര​മ​ക്കേ​ടും മൂ​ടി​വ​ച്ച് ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നാ​ണ് അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്ന​ത്. ഓ​ട​ക​ളു​ടെ നി​ർ​മാ​ണ​വും കോ​ൺ​ക്രീ​റ്റിംഗും പൂ​ർ​ത്തി​യാ​ക്കി ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ക്ലേ​ശ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ആ​റ​ളം മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​മ​ൽ മാ​ത്യു സെ​ക്ര​ട്ട​റി​മാ​രാ​യ ക്രി​സ്റ്റി ജോ​സ​ഫ്, എം.​വി. ഗീ​തു, ജി​ബി​ൻ സ​ണ്ണി, ഏ​ലി​യാ​സ്, അ​ബി​ൻ അ​ല​ക്സ് എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Latest News

Corehub Up